അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് നിലവില്‍ വരും. വ്യവസ്ഥകള്‍ പൂര്‍ണമായ ആപ്ലിക്കേഷനുകള്‍ തടസപ്പെടുത്തിയ നടപടി ഈ മാസം 20 മുതല്‍ എടുത്തുകളയാനാണ് നിര്‍ദേശം. ഇത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. ആശയവിനിയമയമേഖലയിലെ നൂതന സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് നടപടി.
റിയാദ്: വാട്‌സ്ആപ്പ് കോളുകള്‍ ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടി എടുത്തുകളയുന്നതിന് വാര്‍ത്താ- വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അല്‍സവാഹ നിര്‍ദേശം നല്‍കി. അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് നിലവില്‍ വരും. വ്യവസ്ഥകള്‍ പൂര്‍ണമായ ആപ്ലിക്കേഷനുകള്‍ തടസപ്പെടുത്തിയ നടപടി ഈ മാസം 20 മുതല്‍ എടുത്തുകളയാനാണ് നിര്‍ദേശം. ഇത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.
ആശയവിനിയമയമേഖലയിലെ നൂതന സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് നടപടി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ടെലികോം മേഖലയിലടക്കം വരുത്തുന്ന നയപരമായ മാറ്റത്തിന്റെ ഭാഗം കുടിയാണ് പുതിയ ഉത്തരവ്. വ്യവസ്ഥകള്‍ പൂര്‍ണമായ ആപ്പുകള്‍ ഉപയോഗിച്ച് വോയ്‌സ്, വിഡിയോ കോളുകള്‍ നടത്തുന്നതിന് മുഴുവന്‍ ഉപയോക്താക്കളെയും അനുവദിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ടെലികോം കമ്പനികളും സിഐടിസിയും അറിയിച്ചിട്ടുണ്ട്.
വിഷന്‍ 2030 പദ്ധതിക്ക് ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ടെലികോം മേഖലയുടെ വികസനത്തിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി പദ്ധതികള്‍ വൈകാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.