Currency

ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടുപോയാലും ലൈസന്‍സ് റദ്ദാകില്ല

സ്വന്തം ലേഖകന്‍Saturday, May 26, 2018 1:11 pm

റിയാദ്: ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടുപോയാലും ലൈസന്‍സ് റദ്ദാകില്ലെന്ന് സൗദി ട്രാഫിക് വിഭാഗം. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും തീരുമാനം ബാധകമാണ്. എന്നാല്‍ എക്‌സിറ്റില്‍ പോയി ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ വീണ്ടും നടപടിക്രമങ്ങള്‍ പാലിക്കണം.

പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍ പഴയ ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. ഇതിനായി രാജ്യം വിടുന്ന അവസരത്തില്‍ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റുമായി ഏതെങ്കിലുമൊരു ഡ്രൈവിംഗ് സ്‌കൂളിനെ സമീപിക്കണം. പിന്നീട് മടങ്ങിയെത്തിയാല്‍ പുതിയ ഇഖാമ നമ്പറില്‍ പഴയ ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുമെന്ന് ട്രാഫിക് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം പഴയ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതാണെങ്കില്‍ ഡ്രൈവര്‍മാര്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കണം. ഇതിന് ശേഷം വേണം പുതിയ അപേക്ഷ സമര്‍പ്പിക്കാനെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x