
ജിദ്ദ: പുതിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയ്റോബ്രിഡ്ജുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. വിമാനങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ട് ടെര്‍മിനലിലും തിരിച്ചും നേരിട്ട് പ്രവേശിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന എയ്റോബ്രിഡ്ജുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിപ്പിച്ചത്. മെയ് മാസമാണ് പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം.
പുതിയ വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങള്‍ക്കായി ആറ് കവാടങ്ങളായിരിക്കും തുറക്കുക. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്് ഘട്ടംഘട്ടമായി മറ്റ് കവാടങ്ങള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക. സൗദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം.
സൗദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.