Currency

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നൂറുകണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ച് വനിതാദിനം ആചരിച്ചു

സ്വന്തം ലേഖകന്‍Saturday, March 11, 2017 4:00 pm

സൗദിയിലെ രണ്ടാമത് വനിത പൈലറ്റ് യാസ്മിന്‍ അല്‍ മൈമാനി, യുഎന്നിലെ മനുഷ്യാവകാശ വിഭാഗത്തിലെ ആദ്യ സൗദി യൂത്ത് അംബാസഡര്‍ മിസ്. റഹാഫ് അല്‍ സയാറി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാമര്‍ ഫത്താനി, അറബ് യോഗ ഫൗണ്ടേഷന്‍ പ്രസിഡന്റ് മിസ് നൗഫ് അല്‍ മര്‍വായ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലോക വനിതാദിനം ആചരിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച സ്വദേശി വനിതകളടക്കം പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യ ഫോറവുമായി സഹകരിച്ച് കോണ്‍സുലേറ്റില്‍ നടത്തിയ വനിതാദിനാഘോഷം കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, പത്‌നി ഡോ. നസ്നീന്‍ റഹ്മാന്‍, മറ്റു കോണ്‍സുലര്‍മാര്‍ എന്നിവര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു.

സൗദിയിലെ രണ്ടാമത് വനിത പൈലറ്റ് യാസ്മിന്‍ അല്‍ മൈമാനി, യുഎന്നിലെ മനുഷ്യാവകാശ വിഭാഗത്തിലെ ആദ്യ സൗദി യൂത്ത് അംബാസഡര്‍ മിസ്. റഹാഫ് അല്‍ സയാറി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാമര്‍ ഫത്താനി, അറബ് യോഗ ഫൗണ്ടേഷന്‍ പ്രസിഡന്റ് മിസ് നൗഫ് അല്‍ മര്‍വായ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്വദേശികളുമടക്കം നൂറുകണക്കിന് സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x