കുട്ടികളെയും മറ്റും ആകർഷിക്കുന്നതുവഴി സമൂഹത്തിൽ അനാരോഗ്യപ്രവണതകൾ വർധിപ്പിക്കുന്നതിന് ഇത്തരം പരസ്യങ്ങൾ കാരണമാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് നീക്കം.
മസ്കറ്റ്: ഒമാനിൽ ജങ്ക് ഫുഡ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും. കുട്ടികളെയും മറ്റും ആകർഷിക്കുന്നതുവഴി സമൂഹത്തിൽ അനാരോഗ്യപ്രവണതകൾ വർധിപ്പിക്കുന്നതിന് ഇത്തരം പരസ്യങ്ങൾ കാരണമാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് നീക്കം. അമിതവണ്ണമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്ന അടുത്തിടെ ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു.
പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിഷയത്തിൽ പഠനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയം, മസ്കത്ത് നഗരസഭ, സാമൂഹിക വികസന മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാകും നടപ്പിലാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.