
ദമ്മാം: സൗദി അറേബ്യയിലെ അല്‍ അഹ്സയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ആണ് ഷോക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ് അന്‍വറിന് ഷോക്കേറ്റത്. തമീമി കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ട്രീഷ്യനാണ് അന്‍വര്‍.
മൃതദേഹം അല്‍ അഹ്സ ആശുപത്രിയിലാണുള്ളത്. 15 വര്‍ഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദു റഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം. ഭാര്യ: നൂര്ജഹാന്. മക്കള്‍: തമന്ന, റന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.