Currency

കേരള സിലബസില്‍ വീണ്ടും ഒന്നാമനായി യു.എ.ഇ സ്വദേശിയായ ബാലന്‍

സ്വന്തം ലേഖകന്‍Wednesday, May 17, 2017 12:41 pm

ഉമ്മുല്‍ഖുവൈന്‍: മലയാളി വിദ്യാര്‍ഥികളെ മറികടന്ന് കേരള സിലബസില്‍ വീണ്ടും ഒന്നാമനായി യു.എ.ഇ സ്വദേശിയായ ബാലന്‍. കേരള സിലബസില്‍ നടന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലാണ് യു.എ.ഇ സ്വദേശിയായ അബ്ദുല്‍ അസീസ് അല്‍ ഹര്‍മൂദി ഒന്നാമതെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് പത്താം ക്ലാസ് പരീക്ഷയില്‍ ഉമ്മുല്‍ ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്ന് ഏറ്റവും മികച്ച വിജയം നേടി മുന്നിലെത്തിയതും അബ്ദുല്‍ അസീസായിരുന്നു.

ഇഷ്ട വിഷയമായ സയന്‍സാണ് അബ്ദുല്‍ അസീസ് പന്ത്രണ്ടാം ക്ലാസില്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. മലയാളി വിദ്യാര്‍ഥികള്‍ സ്വന്തം പാഠ്യപദ്ധതിയെ മാറ്റി നിര്‍ത്തി മറ്റു പാഠ്യപദ്ധതികള്‍ തേടി പോകുമ്പോഴാണ് അബ്ദുല്‍ അസീസിനെ പോലെ പലരും ഇതിന്റെ മേന്‍മ തേടി എത്തുന്നത്.

ഇന്ത്യയുടെ വൈവിധ്യവും യു.എ.ഇയിലെമ്പാടും കാണുന്ന മലയാളികളുടെ നന്‍മയുമാണ് അബ്ദുല്‍ അസീസിനെ കേരള പാഠ്യപദ്ധതിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി വലിയ ജോലി സമ്പാദിച്ച് ജീവിതം സുഖകരമാക്കുക മാത്രമല്ല അസീസിന്റെ ലക്ഷ്യം. രാജ്യത്തെ സേവിക്കുക എന്നതും തന്നില്‍ അര്‍പ്പിതമായ വലിയ കടമയാണെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x