Currency

സൗദിയില്‍ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

സ്വന്തം ലേഖകന്‍Monday, March 19, 2018 4:43 pm

ജിദ്ദ: മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി അബ്ദുല്‍ ലത്തീഫ് കാളരാന്തിരിയുടെ മകള്‍ ഫിദ ആണ് ഒരു റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്. ജിദ്ദയിലെ അല്‍മാവാരിദ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മക്കയിലെ ജന്നത്തുല്‍ മുഅലാ മഖ്ബറയില്‍ ഖബറടക്കി.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെഎംസിസി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കെഎംസിസി കൊടുവള്ളി കമ്മിറ്റിയുടെ വിനോദ പരിപാടിക്കിടെയാണ് മലയാളി സമൂഹത്തിനു കടുത്ത ദുഃഖം പകര്‍ന്നു ഫിദയുടെ മരണം. പരിപാടിയില്‍ പങ്കെടുത്ത മറ്റു കുട്ടികള്‍ക്കൊപ്പം നീന്തല്‍ കുളത്തിലിറങ്ങിയ ഫിദ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ആഴമുള്ള ഭാഗത്തു ആണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x