Currency

ഷാര്‍ജയിലെ പല പ്രധാന റോഡുകളും 22 മുതല്‍ ഭാഗികമായി അടയ്ക്കുന്നു

സ്വന്തം ലേഖകന്‍Tuesday, June 18, 2019 11:05 pm

ഷാര്‍ജ: എമിറേറ്റിലെ പല പ്രധാന റോഡുകളും 22 ദിവസത്തേയ്ക്ക് ഭാഗികമായി അടയ്ക്കുന്നു. അല്‍ ഖുലായ, അല്‍ മജറ എന്നീ റോഡുകള്‍ക്കിടയിലുള്ള ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി റോഡാണ് ഈ മാസം 22 മുതല്‍ അടയ്ക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ 11 വരെയാണ് റോഡുകള്‍ അടക്കുന്നത്.

രണ്ട് ഘട്ടങ്ങളായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്നും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പരാതികള്‍ക്കും ആര്‍ടിഎ കോള്‍ സെന്ററുമായി 600525252 എന്ന നമ്പറില്‍ ബന്ധപ്പെടണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x