Currency

സൗദിയില്‍ പരമ്പരാഗത മിനി ബസുകള്‍ നിര്‍ത്തലാക്കുന്നു; പുതിയ ബസുകള്‍ നിരത്തിലേക്ക്

സ്വന്തം ലേഖകന്‍Thursday, December 7, 2017 9:18 am

റിയാദ്: സൗദി പ്രധാന നഗരങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന പരമ്പരാഗത മിനി ബസുകള്‍ നിരത്തില്‍ നിന്ന് വിടപറയുന്നു. പകരം കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത സേവനത്തിന്റെ ഭാഗമായ ബസുകള്‍ നിരത്തിലിറക്കും. മിനി ബസുകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കിയാണ് പകരം ഇവയുടെ സര്‍വീസെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിയാദ്, ജിദ്ദ, മദീന നഗരങ്ങളില്‍ പതിറ്റാണ്ടുകളായി സേവനം നടത്തുന്ന സ്വദേശികളുടെ ഉടമയിലുള്ള ബസ് സര്‍വീസാണ് നിര്‍ത്തലാക്കുന്നത്. മൂന്ന് നഗരങ്ങളിലായി ഇത്തരത്തില്‍പ്പെട്ട 600 ലധികം മിനിബസുകള്‍ സേവനത്തിലുണ്ടെന്നാണ് കണക്ക്. പൊതുഗതാഗത സര്‍വീസ് നടത്തുന്ന ബസുകള്‍ ആധുനിക നിലവാരത്തിലുള്ളതാവണമെന്ന് മന്ത്രിസഭ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഴയ ബസുകളുടെ സേവനം നിര്‍ത്തലാക്കുന്നത്.

ഇത് സംബന്ധിച്ച് ബസുടമകള്‍ക്ക് അറിയിപ്പ് നല്‍കി സേവനം നിര്‍ത്തിയ ശേഷം പുതിയ ബസുകളുടെ സര്‍വീസ് ആരംഭിക്കും. പഴയ ബസുകള്‍ സേവനത്തിലില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്താനും പൊതുഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x