Currency

ഹിജാബ് ധരിക്കാത്ത സൗദി യുവതിയെ കൊന്നു കളയാനാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം

സ്വന്തം ലേഖകന്‍Sunday, December 4, 2016 7:30 am

റിയാദ്: ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം. കൊന്നു കളയണമെന്നാവശ്യപ്പെട്ടാണ് വന്‍ പ്രചരണം നടക്കുന്നത്. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം. ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടക്കുന്നത്. ഞങ്ങള്‍ ആവശ്യപ്പെടുന്നു വിമത മാലാഖ അല്‍ ഷെഹ്രിയെ തടവിലാക്കുക എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരണവും വിമര്‍ശകര്‍ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം യുവതിയെ പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗതെത്തി. സ്ത്രീകള്‍ക്കെതിരായ വിവേചന തടവറകള്‍ അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്നാണ് ഒരാളുടെ പ്രതികരണം. ധീരയാണ് യുവതിയെന്നും നിരവധി പേര്‍ വിശേഷിപ്പിച്ചു. യുവതിയെ കൊന്നുകളയുകയോ അല്ലെങ്കില്‍ നായ്ക്കള്‍ക്ക് യുവതിയെ വലിച്ചെറിഞ്ഞു കൊടുക്കുകയോ ഭരണകൂടം ചെയ്യണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x