ജർമ്മനിൽ പൊതുജനങ്ങൾക്കിടയിൽ ഭീതിവിതയ്ക്കുന്ന മുഖംമൂടിയിട്ട ആക്രമികളെ കർശനമായി നേരിടുമെന്ന് ജർമ്മൻ ആഭ്യന്തരമന്ത്രി തോമസ് ഡി മിസേറിയ വ്യക്തമാക്കി.
ബർലിൻ: ജർമ്മനിൽ പൊതുജനങ്ങൾക്കിടയിൽ ഭീതിവിതയ്ക്കുന്ന മുഖംമൂടിയിട്ട ആക്രമികളെ കർശനമായി നേരിടുമെന്ന് ജർമ്മൻ ആഭ്യന്തരമന്ത്രി തോമസ് ഡി മിസേറിയ വ്യക്തമാക്കി. ഇതിനകം ജര്‍മനിയിലുടനീളം ആയിരത്തിലധികം അക്രമ സംഭവങ്ങള്‍ ഇത്തരത്തിൽ മുഖംമൂടിയിട്ട ആക്രമികൾ നടത്തിയിട്ടുണ്ട്.
ജർമ്മൻ ജനതയ്ക്ക് ഈ ഭീകരകോമാളികൾ വലിയ ഭീഷണിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കത്തി, കഠാര, കോടാലി, വാള്‍ തുടങ്ങി മാരക ആയുധങ്ങളുമായി മുഖംമൂടി ധരിച്ചാണ് ഇവർ ആക്രമണങ്ങൾ നടത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഹലോവിന്‍ ആഘോഷങ്ങള്‍ക്ക് ഈ ഭീകര കോമാളികള്‍ ഒരു ഭീഷണിയായി ഉയര്‍ന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.