അധികാരത്തിലേറിയാൽ എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം നൽകി
ലണ്ടന്‍: അധികാരത്തിലേറിയാൽ എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം നൽകി. ഇതു കൂടാതെ നഴ്സിങ് വിദ്യാർഥികൾക്കും മിഡ് വൈഫുമാർക്കും ട്യൂഷൻ ഫീസ് ഉണ്ടാകില്ലെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും രോഗികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ലേബർ പാർട്ടി വാഗ്ദാനം ചെയ്യുന്നു.
ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ബ്രക്സിറ്റിലെ വ്യവസ്ഥകൾ ലഘൂകരിക്കുമെന്നും ബ്രിട്ടനിൽ നിലവിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാരെ തുടരാനനുവദിക്കുമെന്നും ഏകീകൃത യൂറോപ്യൻ വിപണിയിലും കസ്റ്റംസ് യൂണിയനിലും നിലനിൽക്കാനുള്ള ചർച്ചകൾക്ക് തയാറാകുമെന്നും ഷാഡോ ബ്രക്സിറ്റ് സെക്രട്ടറി കൂടിയായ ലേബർ പാർട്ടി നേതാവ് സർ കെയ്ര് സ്റ്റാമർ വ്യക്തമാക്കി. യൂണിയൻ വിടുമ്പോൾ തന്നെ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ മാത്രമേ ലേബർ പാർട്ടിയുടെ വാഗ്ദാനങ്ങൾക്ക് കഴിയൂ എന്ന് കൺർവേറ്റീവ് പാർട്ടി ആരോപണം ഉന്നയിച്ചു. എന്നാൽ എൻ എച്ച് എസിന് ശക്തമായ അടിത്തറയുണ്ടാക്കുകയാണ് കൺസർവേറ്റീവ് പാർട്ടിയുടെയും തെരേസ മേയുടെയും ലക്ഷ്യമെന്ന് പാർട്ടി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.