Currency

വിദേശജോലിക്കാരുടെ മാസാന്ത ലവി: സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ഇളവ്

സ്വന്തം ലേഖകന്‍Saturday, March 31, 2018 11:43 am

റിയാദ്: സൗദിയില്‍ വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലവിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

സൗദി ചേമ്പര്‍ കൗണ്‍സില്‍, സൗദി കോണ്‍ട്രാക്ടിങ് കമ്മിറ്റി എന്നിവയുടെ വേറിട്ട രണ്ട് ശിപാര്‍ശകള്‍ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം. ധനകാര്യ മന്ത്രാലയം, വാണിജ്യ, നിക്ഷേപ മന്ത്രാലയം, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം എന്നിവയുടെ പ്രത്യേക സമിതിയെ ഇതിന്റെ നടപടികളും നിയമാവിലിയും തയ്യാറാക്കാന്‍ മന്ത്രിസഭ ചുമതലപ്പെടുത്തി.

2016 ഡിസംബര്‍ 22ന് മുമ്പ് കരാര്‍ ഒപ്പുവെച്ച കമ്പനികള്‍ക്കാണ് തങ്ങളടെ ജോലിക്കാരുടെ മാസാന്ത ലവി തിരിച്ചു കിട്ടുക. ഇതേ കാലയളവിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആനുകൂല്യത്തിന്റെ ഇളവ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x