ലെവി ആദ്യഘട്ടത്തില്‍ ഓരോ മാസത്തേക്കും നൂറു റിയാല്‍ വീതമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും ഇത് വീണ്ടും നൂറു റിയാല്‍ വീതം വര്‍ധിപ്പിച്ച് 2020 ആകുമ്പോള്‍ 400 റിയാല്‍ പ്രതിമാസം ആകുന്ന രീതിയിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റിയാദ്: സൗദിയില്‍ ജൂലൈ മുതല്‍ ഏര്‍പ്പെടുത്തുന്ന ആശ്രിത വിസ അംഗങ്ങള്‍ക്കുള്ള വിസ ഫീസില്‍ ഇളവില്ലെന്ന് സൗദി ഭരണകൂടം. ഓരോ മാസത്തേക്കും നൂറു റിയാല്‍ എന്ന നിലയില്‍ ഇവര്‍ പണമടക്കണം. ചില രാജ്യക്കാര്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇത് ലഭ്യമാകുകയെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അറിയിച്ചു.
വിദേശികളുടെ ആശ്രിതരുടെ ഓരോ അംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്ന ലെവി ആദ്യഘട്ടത്തില്‍ ഓരോ മാസത്തേക്കും നൂറു റിയാല്‍ വീതമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും ഇത് വീണ്ടും നൂറു റിയാല്‍ വീതം വര്‍ധിപ്പിച്ച് 2020 ആകുമ്പോള്‍ 400 റിയാല്‍ പ്രതിമാസം ആകുന്ന രീതിയിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശികളുടെ കുടുംബങ്ങളെ സൗദിയില്‍ താമസിപ്പിക്കുന്നതിന് ഇത് വന്‍ിരിച്ചടിയാകും. മലയാളികളെയാകും ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക. വിവിധ സ്വകാര്യ കമ്പനികള്‍ ഈ ചിലവുകള്‍ തൊഴിലാളികള്‍ സ്വന്തം നിലയ്ക്ക് അടക്കണമെന്ന നിര്‍ദേശം ഇപ്പോള്‍ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ അടുത്ത വര്‍ഷം മുതല്‍ സ്വാകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ലെവി അടക്കേണ്ടി വരും. ദേശീയ വരുമാനം വൈവിധ്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം നിലവില്‍ അന്‍പതു ശതമാനം സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.