Currency

സൗദി ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തിരിച്ചടി; വന്‍ തുക ലെവി വരുന്നു

സ്വന്തം ലേഖകന്‍Tuesday, January 30, 2018 1:54 pm

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വന്‍തുക ‘ലെവി’ വരുന്നു. നിതാഖാത് പദ്ധതിയില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ മൂന്ന് വിഭാഗത്തിലായിരുന്നു സൗദിയിലെ സ്ഥാപനങ്ങള്‍. എന്നാല്‍ വെള്ള കാറ്റഗറിയില്‍പ്പെടുത്തിയ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് നിതാഖാത് ബാധകമായിരുന്നില്ല. ഇതിലെ ആശ്രിത വിസയിലുള്ള അധ്യാപകര്‍ക്കാണ് ലെവി. ഇവര്‍ പ്രതിവര്‍ഷം 9500 റിയാലാണ് ലെവിയടക്കേണ്ടത്. ഇതോടെ മലയാളികളുള്‍പ്പെടെ സൗദിയിലെ 90 ശതമാനം അധ്യാപകരും പ്രതിസന്ധിയിലാകും.

ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയവരാണ് എംബസി സ്‌കൂളുകളില്‍ ഭൂരിഭാഗവും. എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്‌കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല. ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി.

ഇവര്‍ക്കുള്ള നിബന്ധന ‘അജീര്‍’ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നതായിരുന്നു. അജീറില്‍ രജിസ്റ്റര്‍ ചെയ്തവരെല്ലാം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ലെവിയടക്കണം. ഇത് സംബന്ധിച്ച കത്ത് അധികൃതര്‍ സ്‌കൂളുകള്‍ക്ക് അയച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x