പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നതിലാണിത്
ലണ്ടൺ: ഓരോ മണിക്കൂറിലും മണി മുഴക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ ഇനി നാലു വര്‍ഷത്തേക്ക് മണിമുഴക്കിയേക്കില്ല. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നതിലാണിത്.
കാഴ്ചക്കാര്‍ക്ക് വിസ്മയമായി നിലകൊള്ളുന്ന ക്ലോക്ക് ടവറിന് 157 വര്‍ഷത്തിലധികം പഴക്കമുണ്ട്. തെംസ് നദീതീരത്തുള്ള പാര്‍ലമെന്റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബെന്‍ ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത് സന്ദർശകർക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ തന്നെ നിലവിലെ തീരുമാനം പുനപരിശോധിക്കാനും സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.