ഷെഡ്യൂള്‍ ചെയ്ത 3000 ഫ്ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ടാണ് പൈലറ്റുമാർ സമരം നടത്തുന്നത്.
ബർലിൻ: പൈലറ്റുരുടെ സമരത്തെ തുടർന്ന് ജര്‍മനിയിലെ മുൻനിര വിമാന കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് തൊള്ളായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ ചെയ്ത 3000 ഫ്ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ടാണ് പൈലറ്റുമാർ സമരം നടത്തുന്നത്.
സമരം ജര്‍മനിയിലെ പതിനായിരക്കണക്കിന് വിമാന യാത്രക്കാരെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. വര്‍ഷത്തില്‍ 3.66 ശതമാനം വേതന വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, വൻ ലാഭത്തിൽ ആയിരുന്നിട്ടും 2.5 ശതമാനം വേതന വര്‍ധനവാണ് വിമാനകമ്പനി നൽകുന്നതെന്ന് പൈലറ്റുമാരുടെ യൂണിയൻ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.