Currency

ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ വന്‍തിരക്ക്: നിരീക്ഷണം കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Sunday, June 4, 2017 11:42 am

റമദാനിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി ജിദ്ദ മക്ക എക്‌സ്പ്രസ് റോഡിലൂടെ മക്കയിലേക്ക് എത്തിയ വാഹനങ്ങളുടെ എണ്ണം ഏകദേം 80000 ആയി. മക്കയിലേക്ക് എത്തുന്ന പ്രധാന റോഡുകളില്‍ ഏറ്റവും തിരക്കേറിയ റോഡാണിതെന്ന് മക്ക മേഖല റോഡ് സുരക്ഷ ദൗത്യ സേന മേധാവി ജനറല്‍ ആയിദ് ശുറൈം പറഞ്ഞു.

ജിദ്ദ: റമദാനിലെ ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ തിരക്കേറുന്നു. റമദാനിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി ജിദ്ദ മക്ക എക്‌സ്പ്രസ് റോഡിലൂടെ മക്കയിലേക്ക് എത്തിയ വാഹനങ്ങളുടെ എണ്ണം ഏകദേം 80000 ആയി. മക്കയിലേക്ക് എത്തുന്ന പ്രധാന റോഡുകളില്‍ ഏറ്റവും തിരക്കേറിയ റോഡാണിതെന്ന് മക്ക മേഖല റോഡ് സുരക്ഷ ദൗത്യ സേന മേധാവി ജനറല്‍ ആയിദ് ശുറൈം പറഞ്ഞു.

മദീന മക്ക റോഡിലാണ് പിന്നീട് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. റമദാനായതോടെ മക്കയിലേക്കുള്ള റോഡുകളിലെല്ലാം തിരക്ക് കൂടിയതായും അദ്ദേഹം പറഞ്ഞു. വേഗത കുറക്കാന്‍ എക്‌സ്പ്രസ് റോഡുകളില്‍ താത്കാലിക ചെക്ക് പോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്. അമിത വേഗതയില്‍ വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് റോഡ് സുരക്ഷ ദൗത്യ സേന മേധാവി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x