Currency

തീര്‍ഥാടകര്‍ക്ക് ആശ്വാസമായി മക്കയില്‍ മഴയും ആലിപ്പഴ വര്‍ഷവും

സ്വന്തം ലേഖകന്‍Tuesday, August 22, 2017 1:36 pm

കഴിഞ്ഞ ദിവസങ്ങളില്‍ നാല്‍പത്തി അഞ്ച് ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവിച്ച മക്കയില്‍ ഇന്നലെ വൈകുന്നേരം നാലുമണിക്ക് ശേഷമാണ് ഇടിയും ആലിപ്പഴ വര്‍ഷത്തോടെയും കൂടി മഴ പെയ്തത്. മക്കയുടെ എല്ലാഭാഗത്തും ചെറിയ തോതില്‍ മഴ ലഭിച്ചു.

മക്ക: കനത്ത ചൂടില്‍ നിന്നും ആശ്വാസമായി മക്കയില്‍ മഴയും ആലിപ്പഴ വര്‍ഷവും. കഴിഞ്ഞ ദിവസങ്ങളില്‍ നാല്‍പത്തി അഞ്ച് ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവിച്ച മക്കയില്‍ ഇന്നലെ വൈകുന്നേരം നാലുമണിക്ക് ശേഷമാണ് ഇടിയും ആലിപ്പഴ വര്‍ഷത്തോടെയും കൂടി മഴ പെയ്തത്. മക്കയുടെ എല്ലാഭാഗത്തും ചെറിയ തോതില്‍ മഴ ലഭിച്ചു.

അതേസമയം അസര്‍ നമസ്‌കാരം കഴിഞ്ഞ് റൂമുകളിലേക്ക് മടങ്ങിയ നിരവധി തീര്‍ഥാടകര്‍ അപ്രതീക്ഷിത മഴയില്‍ കുടുങ്ങി. ബസുകളില്‍ അസീസിയയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ കുടകള്‍ കൈവശമില്ലാത്തിനാല്‍ ബസ് സ്റ്റേഷനില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് റൂമുകളിലേക്ക് പോയത്.

കഅ്ബാ പ്രദക്ഷിണം നടത്തുകയായിരുന്ന ഹാജിമാര്‍ മഴ നനഞ്ഞുതന്നെ ത്വവാഫ് പ്രൂര്‍ത്തിയാക്കിയാണ് റൂമുകളിലേക്കുമടങ്ങിയത്. വരും ദിവസങ്ങളിലും ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മിനയിലും അറഫയിലും മഴ മുന്നില്‍ക്കണ്ടുള്ള വിപുലമായ മുന്‍കരുതല്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x