നാല് വര്‍ഷമായി ദമ്മാം ജയിലില്‍ കഴിയുന്ന മലപ്പുറം കാടാമ്പുഴ സ്വദേശി അയ്യൂബാണ് ജയില്‍ ശിക്ഷയില്‍ നിന്നും മോചിതനാകുന്നത്. സ്പോണ്സര് ആവശ്യപ്പെട്ട തുക ഒരു സൗദി പൗരന് നല്കാന് തയാറായതോടെയാണ് അയ്യൂബിന്റെ മോചനം യാഥാര്‍ത്ഥ്യമായത്.
ദമ്മാം: തൊഴിലുടമയുമായി നിയമ പ്രശ്നത്തില്‍ കുടുങ്ങി ദമ്മാം ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശിയുടെ മോചനത്തിന് വഴി തെളിഞ്ഞു. നാല് വര്‍ഷമായി ദമ്മാം ജയിലില്‍ കഴിയുന്ന മലപ്പുറം കാടാമ്പുഴ സ്വദേശി അയ്യൂബാണ് ജയില്‍ ശിക്ഷയില്‍ നിന്നും മോചിതനാകുന്നത്. സ്പോണ്സര് ആവശ്യപ്പെട്ട തുക ഒരു സൗദി പൗരന് നല്കാന് തയാറായതോടെയാണ് അയ്യൂബിന്റെ മോചനം യാഥാര്‍ത്ഥ്യമായത്. സ്പോണ്സറുമായി കച്ചവടം നടത്തിയ സുഹൃത്ത് മുങ്ങിയതോടെയാണ് അയൂബ് ജയിലിലാവുന്നത്.
തിരുവനന്തപുരം സ്വദേശി അന്‍സാര്‍ നല്കിയ വിസയിലാണ് അയൂബ് ആദ്യമായി ദമ്മാമില്‍ എത്തുന്നത്. അന്‍സാറും സ്പോണ്‍സറും നടത്തിയുരുന്ന കച്ചവടം നഷ്ടത്തിലായി. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് കേസിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അന്‍സാര്‍ നാട് വിട്ട്. ഇതോടെ സ്പോണ്സര് അയൂബിനെതിരെ കേസ് നല്‍കുകയായിരുന്നു. ഈ കേസിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയൂബ് ജയിലിലാവുന്നത്.
അയ്യൂബിന്റെ മോചനത്തിന് മുപ്പത്തി ഒന്‍പതിനായിരം റിയാല്‍ (ഏകദേശം ആറ് ലക്ഷത്തി അറുപതിനായിരം രൂപ) നല്‍കണമെന്നാണ് സ്പോണ്സര് ആവശ്യപ്പെട്ടത്. ഈ തുക നല്‍കാമെന്ന് ഒരു സൗദി പൗരന് സമ്മതിച്ചു. ഇതോടെയാണ് അയ്യൂബിന്റെ മോചനത്തിന് വഴി തുറന്നത്. എതാനും ദിവസങ്ങള്‍ക്കകം അയ്യൂബ് മോചിതനാവുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. തന്നെ കാണാന്‍ പറ്റാതെ ഒരു വര്‍ഷം മുന്‍പ് ഉമ്മ മരിച്ചത് അയൂബ് അടുത്തിടെയാണ് അറിഞ്ഞത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.