Currency

STEM വിദ്യാഭ്യാസ രംഗത്തെ സേവനം; മലയാളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്‌കാരം

സ്വന്തം ലേഖകന്‍Sunday, January 26, 2020 11:29 am
stem
Nominations-2020

ഓസ്ട്രേലിയ: മലയാളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്‌കാരം. മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരമാണ് മലയാളിയായ മരിയ പറപ്പിള്ളിക്ക് ലഭിച്ചിരിക്കുന്നത്. STEM വിദ്യാഭ്യാസ മേഖലയിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം ഭൗതിക ശാസ്ത്രരംഗത്ത് കൂടുതല്‍ സ്ത്രീ സാന്നിധ്യം വളര്‍ത്തുവാന്‍ മരിയ പറപ്പിള്ളി നടപ്പിലാക്കിയ പദ്ധതികളും ശ്രദ്ധേയമായ സംഭാവനകളില്‍പ്പെടുന്നു.

ഓസ്ട്രേലിയയിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ കണക്കിലെടുത്താണ് ഓസ്‌ട്രേലിയ ഡേയോടനുബന്ധിച്ചുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസ്സോസിയേറ്റ് പ്രൊഫസറായ മരിയ പറപ്പിള്ളി STEM എന്റിച്‌മെന്റ് അക്കാദമിയുടെ ഡയറക്ടര്‍ കൂടിയാണ്.

ഇതിന് പുറമെ സൗത്ത് ഓസ്ട്രേലിയന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ STEM ഇന്‍ഡസ്ട്രി അഡൈ്വസറി ഗ്രൂപ്പിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയായ മരിയ STEM വിമന്‍ ബ്രാഞ്ചിങ് ഔട്ടിന്റെ സ്ഥാപകയുമാണ്. സൗത്ത് ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ പിന്തുണയോടെ മരിയ STEM രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കൂട്ടുവാന്‍ പല പദ്ധതികളും നടപ്പിലാക്കി വരുന്നു.

2019 ഡിസംബറില്‍ ദി അഡ്വടൈസര്‍ പത്രം/സണ്‍ഡേ മെയില്‍ മരിയയെ വുമണ്‍ ഓഫ് ദി ഇയര്‍- ടോപ് ഇന്നോവേറ്റര്‍ ആയി തെരഞ്ഞെടുത്തിരുന്നു. കേരളത്തില്‍ ഭൗതിക ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ മരിയ യൂണിവേഴ്‌സിറ്റി ഓഫ് അഡ്ലൈഡില്‍ നിന്ന് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. കേരളത്തില്‍ നിന്ന് 1998 ലാണ് വടക്കന്‍ പറവൂര്‍ സ്വദേശിയായ മരിയ പറപ്പിള്ളി സൗത്ത് ഓസ്ട്രേലിയയിലെത്തിയത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x