Currency

മലയാളി ദമ്പതികള്‍ സൗദിയില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകന്‍Tuesday, February 20, 2018 12:24 pm

ദമ്മാം: സൗദിയിലെ ദമ്മാമില്‍ മലയാളി ദമ്പതികളെ വിജന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകള്‍ റിസ്‌വാന(30) എന്നിവരെയാണ് അല്‍ അഹ്‌സയിലെ അയൂണില്‍ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അല്‍ഹസ്സയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവര്‍ ജോലിയിലായിരുന്ന കുഞ്ഞബ്ദുള്ള ദീര്‍ഘകാലമായി സൗദിയിലുള്ളയാളാണ്. ഒന്നര മാസം മുമ്പാണ് ഭാര്യ വിസിറ്റിംഗ് വിസയില്‍ എത്തിയത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല. രണ്ട് പേരും ഇന്നലെ അല്‍ഹസ്സയില്‍ നിന്നും ദമ്മാമിലെ ആശുപത്രിയിലേക്ക് പോയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം ഇവരെ കുറിച്ച് വിവരമില്ലാതായി.

തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x