
ദമ്മാം: ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 574 വോട്ട് നേടി മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദ് ഒന്നാമത് എത്തി. 574 വോട്ട് നേടിയാണ് സുനില്‍ മുഹമ്മദ് ഒന്നാമത് എത്തിയത്. 29 ശതമാനം പേര് മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. രാവിലെ മുതല്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടവകാശമുള്ള 6730 രക്ഷിതാക്കളില്‍ 1878 പേര്‍മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങ് ശതമാനമാണ് ഇത്തവണ.
ഭരണ സമിതിയിലേക്കുള്ള അംഗങ്ങളുടെ എണ്ണം വെട്ടിചുരുക്കിയതും കേരളത്തെ പ്രതിനിധീകരിച്ച് ഒരു സ്ഥാനാര്‍ത്ഥി മാത്രം മത്സര രംഗത്തുള്ളതും വോട്ട് കുറയാന്‍ ഇടയാക്കി. കേരളം, തമിഴ്നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരിച്ച മൂന്നു പേരുടെയും വിജയം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.