കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ നൗഷിക്കിനാണ് (29) നഷ്ടപരിഹാരം നൽകാൻ ഒമാൻ സുപ്രീംകോടതി വിധിച്ചത്.
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് 1.40 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ വിധി. കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ നൗഷിക്കിനാണ് (29) നഷ്ടപരിഹാരം നൽകാൻ ഒമാൻ സുപ്രീംകോടതി വിധിച്ചത്.
നേരത്തെ, പ്രൈമറി കോടതി 56,000 റിയാലാണ് നഷ്ടപരിഹാരം വിധിച്ചത്. അപ്പീല്‍ കോടതി ഇത് 29,000 ആക്കി കുറച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2013 ഡിസംബറില്‍ അല്‍ഖൂദ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് സമീപമാണ് അപകടം നടന്നത്. റസ്റ്റാറന്‍റിലെ ജോലിക്കാരനായിരുന്ന നൗഷിക്ക് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
നൗഷിക്കിന് നിലവില്‍ ഭിത്തിയില്‍ പിടിച്ച് കുറച്ചുദുരം നടക്കാന്‍ മാത്രമേ സാധിക്കൂ. ഓര്‍മശക്തി ചെറുതായി തിരിച്ചുകിട്ടിയിട്ടുണ്ടെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളും സഹോദരങ്ങളുമുള്ള ഒരു കുടുംബത്തിന്‍െറ ഏകാശ്രയമായിരുന്നു നൗഷിക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.