Currency

മലേഷ്യയില്‍ ഹോട്ട്ഡോഗിന്റെ പേര് മാറ്റണമെന്ന അവശ്യവുമായി മതസംഘടകൾ

Thursday, October 20, 2016 12:27 pm

ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്. ഹോട്ട്ഡോഗിന് വേറെ പേര് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മലേഷ്യയിലെ മുസ്ലീം മതസംഘടന. ഹലാല്‍ ഭക്ഷണത്തിന് ഒരിക്കലും ഹലാല്‍ അല്ലാത്ത സാധനങ്ങളുടെ പേര് വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ വാദം.

കോലലമ്പൂർ: ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്. പേരിലുള്ള ഈ ‘ഡോഗും’ അഥവ നായയും ഭക്ഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ യാതൊരു ബന്ധവും ഇല്ലതാനും. അതിനാൽ ഹോട്ട്ഡോഗിന് വേറെ പേര് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മലേഷ്യയിലെ മുസ്ലീം മതസംഘടന. ഹലാല്‍ ഭക്ഷണത്തിന് ഒരിക്കലും ഹലാല്‍ അല്ലാത്ത സാധനങ്ങളുടെ പേര് വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ വാദം.

ഈ പേരിലിറങ്ങുന്ന ഭക്ഷണ പദാര്‍ത്ഥത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല‍്‍കാന്‍ കഴിയില്ലെന്നാണ് മലേഷ്യന്‍ ഇസ്ലാമിക്ക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്‍റി ആന്‍സ്,  പെട്രസല്‍ ഡോഗിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം മലേഷ്യന്‍ ടൂറിസം ആന്‍റ് കള്‍ച്ചര്‍ മിനിസ്റ്റര്‍ ഈ നിര്‍ദേശത്തെ പിന്തിരിപ്പന്‍ ആശയം  എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മലേഷ്യയില്‍ ഹോട്ട്ഡോഗിന്റെ പേര് മാറ്റണമെന്ന അവശ്യവുമായി മതസംഘടകൾ”

  1. It’s great that you are getting ideas from this article as well as from our argument made at this time.

  2. Grace says:

    It’s really a great and useful piece of information. I am happy that you shared this helpful information with us.

    Please keep us up to date like this. Thanks for
    sharing.

Comments are closed.

Top
x