
ലണ്ടൺ: ഭക്ഷണം കഴിച്ച 15കാരി അലര്‍ജി മൂലം മരിച്ച സംഭവത്തില്‍ ലങ്കാഷയറിലെ ഇന്ത്യന്‍ റെസ്റ്റൊറന്റായ റോയല്‍ സ്പൈസ് ഉടമ ഉടമകള്‍ക്കെതിരെ നരഹത്യക്ക് കേസ്. കഴിഞ്ഞ ന്യൂഇയര്‍ ദിനത്തിലായിരുന്നു മെഗാന് ലീ എന്ന 15കാരി റോയല്‍ സ്പൈസില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് മരിച്ചത്.
റെസ്റ്റൊറന്റ് ഉടമ 39 കാരനായ മുഹമ്മദ് അബ്ദുള്‍ കുദ്ദൂസ്, ബിസിനസ്സ് പങ്കാളി 38 കാരനായ ഹാരൂണ്‍ റഷീദ് എന്നിവര്ക്കെതിരെയാണൂ നരഹത്യ ചുമത്തിയിരിക്കുന്നത്. പ്രാഥമിക ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്തതിനും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുറ്റത്തിനും ഇവർക്കെതിരെ കേസുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.