ജർമ്മനിയിലെ മാർച്ച് മാസത്തിലെ പ്രധാന മാറ്റങ്ങൾ
സ്വന്തം ലേഖകൻMonday, March 5, 2018 9:40 pm
- സിഗററ്റുകൾക്ക് വിലവർധന: മാർച്ച് അവസാനത്തോടെ സിഗററ്റുകളുടെ വില വർധിക്കും. ചില ബ്രാൻഡുകൾ വില വർധനയ്ക്ക് പകരം പാക്കറ്റിലെ സിഗററ്റിന്റെ എണ്ണം കുറച്ചാകും വർധന നടപ്പിലാക്കുക
- പകര്‍പ്പവകാശ നിയമത്തിൽ ഭേദഗതി: യൂണിവേഴ്സിറ്റികള്‍ക്കും ഗവേഷകര്‍ക്കും ഡിജിറ്റലൈസേഷന്‍ യുഗത്തില്‍ ബൗദ്ധിക സ്വത്തവകാശം കൂടുതല്‍ സുരക്ഷിതമാക്കുക ലക്ഷ്യമിട്ടു കൊണ്ടുവന്ന പകർപ്പവകാശ നിയമത്തിലെ ഭേദഗതി പ്രാബല്യത്തിൽ.
- നെറ്റ്ഫ്ളിക്സ് ലഭ്യമാകും: നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ, സ്കൈ ഗോ തുടങ്ങിയ സ്ട്രീമിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് യൂറോപ്പിലുടനീളം ഇതു ലഭ്യമാകും.
- ക്യാഷ് ഓണ്‍ ഡെലവറി ചാര്‍ജ് ഒഴിവാകും: ക്യാഷ് ഓണ്‍ ഡെലവറി ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയിരുന്ന അധിക തുക ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ ക്യാഷ് ഓണ്‍ ഡെലവിറി സമ്പ്രദായം കൂടുതല്‍ ലാഭകരമാകും.
- കാറുകളിൽ എമര്‍ജന്‍സി കോള്‍ സിസ്റ്റം: എല്ലാ കാറുകളിലും എമര്‍ജന്‍സി കോള്‍ സിസ്റ്റം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശം പ്രാബല്യത്തിൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.