Currency

ഹജ്ജ് തീര്‍ഥാടകര്‍ക്കായി മശാഇര്‍ മെട്രോ സര്‍വ്വീസ് തയാറായി

സ്വന്തം ലേഖകന്‍Tuesday, August 8, 2017 1:47 pm

റിയാദ്: ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തുന്ന മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. ഈ വര്‍ഷം ആയിരം സര്‍വ്വീസുകളാണ് മെട്രോ നടത്തുന്നത്. ഇതുവഴി മൂന്നര ലക്ഷം ഹാജിമാര്‍ക്ക് മെട്രോയുടെ സേവനം ലഭ്യമാകും. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കും മെട്രോ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിനമുസ്ദലി അറഫ എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് മശാഇര്‍ മെട്രോ ഇത്തവണ ആയിരം സര്‍വ്വീസുകള്‍ നടത്തുന്നത്. ദുല്‍ഹജ്ജ് എഴ് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ മൂന്നര ലക്ഷം തീര്‍ഥാടകര്‍ക്ക് മെട്രോ യാത്രയ്ക്ക് അനുമതി ലഭിക്കും. ഇതില്‍ ഭൂരിപക്ഷവും ആഭ്യന്തര തീര്‍ഥാടകരായിരിക്കും. മറ്റു ഹാജിമാര്‍ അത്യാധുനിക ബസകളിലാണ് പുണ്യ നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുക.

മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ മൂന്ന് വീതം സ്റ്റേഷനുകളാണുള്ളത്. 12 മ്പന്പത് പേര്‍ക്ക് യാത്ര ചെയ്യാം. പുഷ്, പുള്‍ സംവിധാനത്തില്‍ ഓടുന്ന മശാഇര്‍ മെട്രോ സമയനഷ്ടമില്ലാതെ ഇരു ദിശയിലേക്കും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും മെട്രോ സൗകര്യം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x