Currency

യുഎഇയില്‍ അന്തര്‍ദേശീയ തൊഴിലാളിദിനം ആഘോഷിച്ചു

സ്വന്തം ലേഖകന്‍Tuesday, May 2, 2017 1:49 pm

അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തൊഴിലാളികളെ നേരില്‍ സന്ദര്‍ശിച്ചാണ് മെയ് ദിനാശംസകള്‍ നേര്‍ന്നത്. തൊഴിലാളികളുടെ സംഭാവനകള്‍ക്ക് രാജ്യം വലിയ വില കല്‍പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

റിയാദ്: യുഎഇയില്‍ അന്തര്‍ദേശീയ തൊഴിലാളിദിനം ആഘോഷിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ സാധാരണക്കാരായ തൊഴിലാളികള്‍ വഹിച്ച പങ്കിനെ അബൂദബി കിരീടാവകാശി പ്രകീര്‍ത്തിച്ചു.

അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തൊഴിലാളികളെ നേരില്‍ സന്ദര്‍ശിച്ചാണ് മെയ് ദിനാശംസകള്‍ നേര്‍ന്നത്. തൊഴിലാളികളുടെ സംഭാവനകള്‍ക്ക് രാജ്യം വലിയ വില കല്‍പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റി, താമസ കുടിയേറ്റ വകുപ്പ് തുടങ്ങിയവും അന്തര്‍ദേശീയ തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. മെയ് ദിനാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

ബഹ്‌റൈനിലും ബഹ്‌റൈനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x