Currency

ജര്‍മനിയിലെ സ്ത്രീകളുടെ പെന്‍ഷന്‍ പുരുഷന്‍മാർക്ക് കിട്ടുന്നതിന്റെ പകുതി

സ്വന്തം ലേഖകൻSaturday, December 16, 2017 9:28 pm

ബർലിൻ: ജര്‍മനിയിലെ സ്ത്രീകള്‍ക്ക് കിട്ടുന്ന ശരാശരി പെന്‍ഷന്‍, പുരുഷന്‍മാര്‍ കിട്ടുന്നതിന്റെ പകുതി മാത്രം. സ്റ്റേറ്റ്, കോര്‍പ്പറേറ്റ്, ൈ്രപവറ്റ് പെന്‍ഷനുകള്‍ താരതമ്യം ചെയ്ത കണക്കുകൾ പ്രകാരം 53 ശതമാനമാണ് രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പെന്‍ഷന്‍ വ്യത്യാസം. 

2015ല്‍ പുരുഷന്‍മാര്‍ക്കു കിട്ടിയ സ്റേററ്റ് പെന്‍ഷന്‍ പ്രതിമാസം ശരാശരി 1154 യൂറോയാണ്. സ്ത്രീകള്‍ക്കിത് 634 യൂറോ മാത്രം.മറ്റു രംഗത്തെ പെന്‍ഷനുകള്‍ കൂടി കണക്കിലെടുക്കുമ്പോൾ ഈ അന്തരം വർധിക്കുന്നു. കോര്‍പ്പറേറ്റ് പെന്‍ഷന്‍  പുരുഷന്‍മാര്‍ക്ക് 593 യൂറോയും സ്ത്രീകള്‍ക്ക് 240 യൂറോയുമാണ്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x