Currency

നൈഗറിന് 27 മില്യൺ യൂറോയുടെ സുരക്ഷാ-സഹായ പദ്ധതിയുമായി ജര്‍മനി

സ്വന്തം ലേഖകൻWednesday, October 12, 2016 12:33 pm

ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യമായ ആഫ്രിക്കയിലെ നൈഗറിന് 27 മില്യൺ യൂറോയുടെ സുരക്ഷാ-സഹായ പദ്ധതിയുമായി ജർമ്മനി.

ബർലിൻ: ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യമായ ആഫ്രിക്കയിലെ നൈഗറിന് 27 മില്യൺ യൂറോയുടെ സുരക്ഷാ-സഹായ പദ്ധതിയുമായി ജർമ്മനി. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ തന്റെ ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായാണ് ഈ പാക്കേജ് അനുവദിച്ചിരിക്കുന്നത്.

ഭീകരവാദ പ്രവർത്തനങ്ങൾ, അഭയാർത്ഥിപ്രവാഹം എന്നിവ നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് മെർക്കൽ ഈ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു മില്യന്‍ യൂറോയ്ക്കുള്ള ഉപകരണങ്ങള്‍ നൈഗറിലെ സൈന്യത്തിന് ലഭ്യമാക്കുമെന്നും നൈഗറില്‍ ജര്‍മനി സ്വന്തമായൊരു സൈനിക താവളം നിര്‍മിക്കുമെന്നും മെർക്കൽ അറിയിച്ചു.

മാലിയിലെ ഐക്യരാഷ്ട്ര സഭയുടെ ദൗത്യത്തെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ അഗാദേസ് പ്രദേശത്തിന്റെ വികസനത്തിനായാണ് 17 മില്യന്‍ യുറോ നൽകുന്നത്. ഏറ്റവും കൂടുതലാളുകള്‍ ഇവിടെ നിന്നുമാണ് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x