Currency

ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമതും മത്സരിക്കുമെന്ന് മെർക്കൽ

സ്വന്തം ലേഖകൻMonday, November 21, 2016 8:19 am

ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാൻ തയ്യാറാണെന്ന് മെർക്കൽ വ്യക്തമാക്കിയത്.

ബെർലിൻ: ജർമ്മൻ ചാൻസലർ സ്ഥാനത്തേക്ക് നാലാമതും മത്സരിക്കുമെന്ന് ആംഗല മെര്‍ക്കല്‍ അറിയിച്ചു. നേരത്തെ പാര്‍ട്ടിക്കുള്ളില്‍നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍നിന്നും മെർക്കലിന് അനുകൂലമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങിനിടെ വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാൻ തയ്യാറാണെന്ന് മെർക്കൽ വ്യക്തമാക്കിയത്. അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്.

താന്‍ ജര്‍മനിക്കാരനായിരുന്നെങ്കില്‍ മെര്‍ക്കലിന് വോട്ട് ചെയ്യുമായിരുന്നു എന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അടുത്തിടെ പറഞ്ഞിരുന്നു. പൊതുവെ നിലവിലെ സാഹചര്യത്തിൽ അഭയാർത്ഥി പ്രശനത്തിലെ നിലപാട് കാരണം ജർമ്മനിയ്ക്കു പുറത്തുനിന്നും പ്രത്യേകിച്ച് യൂറോപ്പിനു പുറത്തു നിന്ന് മെർക്കലിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് മെർക്കലിന്റെ ജനസമ്മതി ഇടിഞ്ഞതായാണ് റിപ്പോർട്ട്. 2005ല്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനത്തെത്തിയ മെര്‍ക്കല്‍ പിന്നീടുള്ള രണ്ടുവട്ടവും വിജയിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x