Currency

കോവിഡ്: ജനങ്ങള്‍ യാത്ര ഒഴിവാക്കി വീടുകളില്‍ കഴിയണം, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മെര്‍ക്കലിന്റെ അഭ്യര്‍ഥന

സ്വന്തം ലേഖകന്‍Monday, October 19, 2020 1:22 pm

ബര്‍ലിന്‍: ജര്‍മന്‍ ജനത കഴിവതും യാത്രകള്‍ ഒഴിവാക്കി, വീടുകളില്‍ കഴിയണമെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ വിഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കി, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതി. സ്വന്തം ആരോഗ്യമാണ് പരമപ്രധാനം, കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മെര്‍ക്കല്‍ പറഞ്ഞു.

സ്‌കൂളും, കിന്‍ഡര്‍ ഗാര്‍ഡനുകളും അടഞ്ഞ് കിടക്കില്ലെന്ന് മെര്‍ക്കല്‍ ഉറപ്പ് നല്‍കി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ വ്യവസായശാലകള്‍ തുറന്നു തന്നെ പ്രവര്‍ത്തിക്കാന്‍ മെര്‍ക്കല്‍ ജര്‍മന്‍ ജനതയുടെ പിന്‍തുണ തേടി. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ ജനം കര്‍ക്കശമായി പാലിക്കണമെം മെര്‍ക്കല്‍ അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x