ബർലിൻ: രാജ്യത്ത് നിയോ നാസികളുടെ അഭയാർത്ഥി വേട്ട തുടരുന്നു. ജര്‍മനിയുടെ കിഴക്കന്‍ നഗരമായ ബോറ്റ്സെനില്‍ നിയോ നാസികൾ അഭയാർത്ഥികളെ കഴിഞ്ഞ ദിവസം തെരെഞ്ഞു പിടിച്ച് ആക്രമിക്കുകയുണ്ടായി. അമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
നേരത്തെ സിറ്റി സ്ക്വയറില്‍ അഭയാര്‍ഥികളും നിയോ നാസി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ബോറ്റ്സെനിൽ. നിയോ നാസികള്‍ അക്രമാസക്തരായതോടെ അഭയാര്‍ഥികള്‍ പലരും ജീവനും കൊണ്ട് ഓടി. കഴിഞ്ഞ സെപ്റ്റംബറിലും അഭയാര്‍ഥികളും തീവ്രവലതുപക്ഷ അനുഭാവികളും തമ്മില്‍ തെരുവു യുദ്ധം നടന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.