Currency

ഒമാന്‍ തൊഴില്‍ വിസാഫീസ് വർധിപ്പിച്ചു

സ്വന്തം ലേഖകൻMonday, November 7, 2016 10:02 am

201 റിയാലില്‍ നിന്ന് 301 റിയാലായിട്ടാണ് വിസാഫീസ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

മസ്കറ്റ്: ഒമാന്‍ തൊഴില്‍ വിസാഫീസ് വർധിപ്പിച്ചു. നൂറ് റിയാലിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 201 റിയാലില്‍ നിന്ന് 301 റിയാലായിട്ടാണ് വിസാഫീസ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വിസ പുതുക്കാനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്.

വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ തൊഴിൽ വിസാഫീസും വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 141 റിയാൽ അടക്കേണ്ടി വരുമ്പോൾ നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്നപക്ഷം 241 റിയാല്‍ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. സ്‌പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ കാര്യങ്ങൾക്ക് അഞ്ച് റിയാല്‍ ഫീസ് ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x