
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. തലസ്ഥാനമായ റിയാദില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് താപനില. അതേസമയം മൈനസ് ഡിഗ്രിയില്‍ താപനിലയെത്തിയ തബൂക്കില്‍ മഞ്ഞുവീഴ്ച കാണാന്‍ പരിസര പ്രവിശ്യയിലുള്ള നൂറുകണക്കിന് പേരെത്തി.
സൂര്യപ്രാകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇതിനാല്‍ രാത്രി മുതല്‍ പുലര്‍ച്ചെ വരെ തമ്പടിക്കുന്ന സാഹസികരുമുണ്ട്. ഈ ആഴ്ചയോടെ തണുപ്പേറുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതുവരെ മഴയെത്തിയിട്ടില്ല. മഴ പെയ്താല്‍ തണുപ്പ് തീവ്രമാകും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ കുറഞ്ഞ തണുപ്പാണ് രേഖപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.