ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഒന്നാം വര്‍ഷ എംഎസ് സി വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷിചന്ദ്രയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍.
വിസിയെ തടഞ്ഞ് വച്ച് നടത്തിയ ഒരു ദിവസത്തെ ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്തുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർത്ഥി യൂണിയനുകൾ അറിയിച്ചു. അതിനിടെ വിദ്യാര്‍ത്ഥി യൂണിയനുകൾ ജെഎന്‍ യു വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.