
റിയാദ്: സൗദി നീതിന്യായ മന്ത്രാലയത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മന്ത്രി ഡോ. വലീദ് ബിന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. നീതിന്യായ വകുപ്പില്‍ സ്ത്രീകളുടെ ജോലികളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത് ഈ വര്‍ഷമാണ്. ഇതിന്റെ ഭാഗമായാണ് നോട്ടറി വിഭാഗത്തിന് കീഴില്‍ പുതിയ തസ്തികകള്‍. നോട്ടറി വിഭാഗത്തിന് കീഴില്‍ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളില്‍ സ്ത്രീകളെ നിയമിക്കാനാണ് മന്ത്രാലയം അനുമതി നല്‍കിയത്.
ഈ ജോലിക്കുള്ള അപേക്ഷകള്‍ അടുത്ത ദിവസം സ്വീകരിച്ചുതുടങ്ങുമെന്ന് വകുപ്പു മന്ത്രി അറിയിച്ചു. ഇലക്ട്രോണി രേഖകള്‍ ശരിപ്പെടുത്തുന്നതും ഇതേ വകുപ്പിന് കീഴിലാണ് വരിക. നിലവില്‍ സൗദിയില്‍ ഇതേ ജോലിയില്‍ 1611 പുരുഷന്മാര്ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുതുതായി 857 പേര്‍ക്ക് പരിശീലനം നല്‍കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെയും ഭാഗമായാണ് പരിഷ്കരണങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.