Currency

ബ്രിട്ടണിൽ പകുതിയോളം സ്ത്രീകളും തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു

സ്വന്തം ലേഖകൻWednesday, October 25, 2017 9:39 pm

ബിബിസി നടത്തിയ സര്‍വേഫലം പ്രകാരം പീഡനത്തിന് ഇരയാകുന്ന സ്ത്രീകളില്‍ 63 ശതമാനവും പരാതിപ്പെടാറില്ല. 79 ശതമാനം പുരുഷന്മാരും ഇതേ നിലപാടെടുക്കുന്നവരാണ്.

ലണ്ടൺ: ബ്രിട്ടണിലെ പകുതിയിലധികം സ്ത്രീകളും അഞ്ചിലൊരു പുരുഷനും ജോലി സ്ഥലത്ത് ലൈംഗികാതിക്രമത്തിനു ഇരയാകുന്നതായി കണ്ടെത്തൽ. ബിബിസി നടത്തിയ സര്‍വേഫലം പ്രകാരം പീഡനത്തിന് ഇരയാകുന്ന സ്ത്രീകളില്‍ 63 ശതമാനവും പരാതിപ്പെടാറില്ല. 79 ശതമാനം പുരുഷന്മാരും ഇതേ നിലപാടെടുക്കുന്നവരാണ്.

സര്‍വേയില്‍ 2031 ബ്രിട്ടീഷുകാർ പങ്കെടുത്തു. തങ്ങള്‍ക്ക് ജോലി സ്ഥലത്ത് നിന്നോ അല്ലെങ്കില്‍ പഠനസ്ഥലത്ത് നിന്നോ ലൈംഗിക പീഡനമുണ്ടെന്ന് 37 ശതമാനം പേരും പ്രതികരിച്ചു. ഇതില്‍ 53 ശതമാനം സ്ത്രീകളും 20 ശതമാനം പുരുഷന്‍മാരുമായിരുന്നു.

ജോലി സ്ഥലത്തെ മേധാവി, സീനിയര്‍ മാനെജര്‍മാര്‍ എന്നിവരാണ് സാധാരണയായി സ്ത്രീകളെ ലൈംഗികാതിക്രമത്തിനു ഇരയാക്കുന്നതെന്നാണു കണ്ടെത്തൽ. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുന്നതോടെ പലരും ജോലി ഉപേക്ഷിക്കുകയാണ് പതിവെന്നും സർവ്വെ റിപ്പോർട്ടിൽ പറയുന്നു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x