
ടൊറോന്റോ: കാനഡയില്‍ ജനുവരിയില്‍ പ്രാബല്യത്തില്‍വരുന്ന പുതിയ മോര്‍ട്ട്‌ഗേജ് റൂള്‍സ് 10 ശതമാനം പേര്‍ക്ക് തങ്ങൾ ആഗ്രഹിക്കുന്ന ഭവനങ്ങള്‍ സ്വന്തമാക്കുന്നതിനു തടസ്സമാകുമെന്ന് വിലയിരുത്തൽ.
കാനഡയിലെ ബാങ്കുകളെ നിയന്ത്രിക്കുന്ന ഒഎസ്എഫ്‌ഐ ആവിഷ്‌ക്കരിച്ചിട്ടുള്ള പുതിയ ചട്ടപ്രകാരം വിലയുടെ 20 ശതമാനമോ അതില്‍ കൂടുതലോ ഡൗണ്‍ പെയ്‌മെന്റ് നടത്തി പരമ്പരാഗതമായി ഭവനവായ്പ നേടിയിരുന്നവര്‍ ഇനിമേല്‍ വായ്പനല്‍കുന്ന സ്ഥാപനം വാഗ്ദാനം ചെയ്യുന്ന നിരക്കിനേക്കാള്‍ രണ്ടുശതമാനം കൂടിയ നിരക്കിന് യോഗ്യരായിരിക്കണമെന്നാണ് വ്യവസ്ഥ.
പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കാനഡയില്‍ ഭവനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന 10% പേരെങ്കിലും അയോഗ്യരായി മാറുമെന്നാണ് ബാങ്ക് ഓഫ് കാനഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.