Currency

മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടു; ഇന്ത്യന്‍ വംശജയെ എയർപോർട്ട് അധികൃതർ അപമാനിച്ചു

സ്വന്തം ലേഖകൻWednesday, February 1, 2017 8:11 pm
ad_233341587

ഫ്രാങ്ക്ഫെർട്ട്: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യൻ വംശജയായ യുവതിയെ ഫ്രാങ്ക്ഫെർട്ട് വിമാനത്താവള ഉദ്യോഗസ്ഥർ അപമാനിച്ചതായി പരാതി. സിംഗപ്പൂരില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ ഗായത്രി ബോസ് ആണ് ജർമ്മൻ പോലീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിരിക്കുന്നത്.

പാരിസിലേക്ക് പോവാനായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെത്തിയ ഗായത്രിയുടെ ബാഗിലുള്ള ബ്രെസ്റ്റ് പമ്പ് സ്‌കാനറില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിക്കുകയായിരുന്നു. പാലൂട്ടുന്ന അമ്മയാണെന്ന് അറിയിച്ചപ്പോള്‍ കുട്ടിയെവിടെയെന്നും കുട്ടിയെ നിങ്ങള്‍ സിങ്കപ്പൂരില്‍വച്ച് പോന്നോ എന്നും ഉദ്യോഗസ്ഥന്‍ പരുഷമായി ചോദിക്കുകയും വസ്ത്രം അഴിച്ച് മാറിടം കാട്ടാന്‍ ആവശ്യപ്പെട്ടെന്നും ഗായത്രി പരാതിയിൽ പറയുന്നു.

മൂന്നു വയസും, ഏഴുമാസവും പ്രായമുള്ള രണ്ട് കുട്ടികളുള്ള ഗായത്രി വിമാനത്താവള അധികൃതര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായിരുന്നെന്ന് ഗായത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ അധികൃതർ വിസ്സമ്മതിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x