രാജ്യത്ത് അപകടങ്ങളില്‍ മരിക്കുന്നവരില്‍ അധികവും യുവാക്കളാണ്. ഈ സാഹചര്യത്തിലാണ് ലേണേഴ്‌സ് കിട്ടിയവരെ റോഡിലൂടെ ഓടിച്ച് പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ലണ്ടൺ: ലേണേഴ്‌സ് ലൈസന്‍സ് ഉള്ളവര്‍ക്ക് പോലും മോട്ടോര്‍വേയില്‍ വാഹനം ഓടിക്കാന്‍ അനുമതി നൽകുന്നത് അടക്കമുള്ള ഭേദഗതികളോടെ വാഹന നിയമത്തില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടൺ. പക്ഷേ ലേണേഴ്സ് ഉള്ളവർക്കു സ്വതന്ത്രമായി വാഹനമോടിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. പകരം രണ്ടു പേര്‍ക്ക് നിയന്ത്രിക്കാവുന്ന വാഹനം ഓടിക്കാനായിരിക്കും അനുവാദം.
നിലവിൽ ഡ്രൈവിങ് ടെസ്റ്റ് പാസായവര്‍ക്ക് മാത്രമാണ് മോട്ടോര്‍വേയില്‍ വാഹനം ഓടിക്കാന്‍ അനുവാദമുള്ളത്. രാജ്യത്ത് അപകടങ്ങളില്‍ മരിക്കുന്നവരില്‍ അധികവും യുവാക്കളാണ്. ഈ സാഹചര്യത്തിലാണ് ലേണേഴ്‌സ് കിട്ടിയവരെ റോഡിലൂടെ ഓടിച്ച് പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
1810 പേരുടെ ജീവനാണു 2016 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം റോഡപകടങ്ങളിൽ പൊലിഞ്ഞത്. ഇക്കാര്യം മുൻ നിർത്തി വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ വന്‍ തുക പിഴയായി ഈടാക്കാനും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും നീക്കമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.