വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ദേശീയ ദിനത്തിലേക്ക് അനുമതി നല്‍കിയതോടെ ഒഴുകിയെത്തിയത് ആയിരക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും. വൈവിധ്യമായിരുന്നു പരിപാടികള്‍. സൗദിയുടെ തനത് കലകളും വേദി കീഴടക്കി. നാടകങ്ങളിലും വിവിധ അവതരണങ്ങളിലും സ്ത്രീകളും പങ്കാളികളായി.
റിയാദ്: ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ദേശീയ ദിനാഘോഷത്തിലേക്ക് സൗദി ഭരണകൂടം പ്രവേശം നല്‍കി. ആദ്യമായാണ് ദേശീയ ദിനാഘോഷം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് സ്ത്രീകളെയും ക്ഷണിക്കുന്നത്. പുരുഷന്‍മാര്‍ മാത്രം പങ്കെടുത്തിരുന്ന ആഘോഷത്തില്‍ ഇനി കുടുംബമായി പങ്കെടുക്കും. റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മുഖ്യ പരിപാടികള്‍. സ്ത്രീകളും ചടങ്ങില്‍ പരിപാടികളവതരിപ്പിച്ചു. അതീവ പ്രാധാന്യത്തോടെയും കൗതുകത്തോടെയുമാണ് അന്തര്‍ദേശീയ മാധ്യമങ്ങളും പുതിയ നീക്കത്തെ കാണുന്നത്.
വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ദേശീയ ദിനത്തിലേക്ക് അനുമതി നല്‍കിയതോടെ ഒഴുകിയെത്തിയത് ആയിരക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും. വൈവിധ്യമായിരുന്നു പരിപാടികള്‍. സൗദിയുടെ തനത് കലകളും വേദി കീഴടക്കി. നാടകങ്ങളിലും വിവിധ അവതരണങ്ങളിലും സ്ത്രീകളും പങ്കാളികളായി. പതിനായിരങ്ങളൊഴുകിയെത്തിയ സ്റ്റേഡിയത്തിലേക്ക് കുടുംബത്തോടൊപ്പം എത്താനായ സന്തോഷമായിരുന്നു എല്ലാവര്‍ക്കും.
സൗദിയുടെ സാമ്പത്തിക സാമൂഹിക നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി തയാറാക്കിയ വിഷന്‍ 2030ന്റെ ഭാഗമായി സൗദിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. രാജ്യത്ത് സ്ത്രീകളെ മുന്‍നിരയിലെത്തിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.