
ജിദ്ദ: സൗദി അറേബ്യയില്‍ തിളച്ച വെള്ളം ഒഴുകുന്ന തോട് അത്ഭുതമാവുന്നു. ജിദ്ദയില്‍ നിന്നും ജിസാന്‍ റോഡില്‍ 250 കിലോമീറ്റര്‍ അകലെ അല്‍ ലൈത്ത് എന്ന പ്രദേശത്താണ് പ്രകൃതിയുടെ ഈ അപൂര്‍വ കാഴ്ച. 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വെള്ളത്തിന് ചൂട്. ഈ പ്രതിഭാസം കാണാനും അനുഭവിക്കാനും അനേകം സന്ദര്‍ശകരാണെത്തുന്നത്. ഇവിടെ നിന്നും ശരീരത്തിന് ആവിപിടിക്കുന്നതും കുളിക്കുന്നതും വിവിധ രോഗങ്ങളുടെ ശമനത്തിന് കാരണമാവുന്നുവെന്നാണ് അനുഭവസ്ഥരുടെ നേര് സാക്ഷ്യം.
സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഇവിടം സന്ദര്‍ശിക്കുന്നത്. ഏകദേശം 35 ഓളം രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ഈ ചുടുവെള്ളത്തില്‍ നിന്നുള്ള കുളിയും ആവിപിടുത്തവുമെന്നാണ് ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ പറയുന്നത്. സന്ദര്‍ശകര്‍ക്ക് ആവി പിടിക്കുന്നതിനും വെള്ളത്തിലേക്ക് വീഴാതിരിക്കാനുമായി പ്രത്യേകം സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഉത്ഭവസ്ഥാനത്തു നിന്നും അരുവിയായി താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിലാണ് കുളിക്കാനുള്ള സൗകര്യം. പഴയ കാല അഗ്നിപര്‍വത പ്രദേശങ്ങളായിട്ടാണ് ഈ ഭാഗങ്ങള്‍ അറിയപ്പെടുന്നത്. അതുകൊണ്ടാവാം ഈ അസ്വാഭാവികമായ പ്രതിഭാസമെന്നാണ് വിലയിരുത്തല്‍. അതേസമയം സൗദിയുടെ വിവിധ ഭാഗങ്ങളിലായി 10 ഓളം ഇത്തരത്തിലുള്ള ചൂടുവെള്ള ഉറവകളുണ്ടെന്നാണ് കണക്ക്. ഈ പ്രദേശങ്ങളെല്ലാം ആരോഗ്യ ടൂറിസം മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.