ഹിറ്റ്ലറുടെ ആശയം പിന്തുടരുന്ന നവനാസികൾ ജർമ്മനിയിൽ സജീവമാകുനതായി റിപ്പോർട്ട്. മുൻ കിഴക്കൻ ജർമൻ നഗരമായ ദർസ് ഭനറിൽ അഭയാർത്ഥികളെ ഈ കൂട്ടർ ആക്രമിച്ചതായാണു റിപ്പോർട്ട്. സിറ്റിയിൽ നടന്ന ആഘോഷ പരിപാടികൾ കാണാൻ എത്തിയ അഭയാർത്ഥികളെയാണു നവനാസി സംഘം ആക്രമിച്ചത്.
ബർലിൻ: ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിയായ അഡോൾഫ് ഹിറ്റ്ലറുടെ ആശയം പിന്തുടരുന്ന നവനാസികൾ ജർമ്മനിയിൽ സജീവമാകുനതായി റിപ്പോർട്ട്. മുൻ കിഴക്കൻ ജർമൻ നഗരമായ ദർസ് ഭനറിൽ അഭയാർത്ഥികളെ ഈ കൂട്ടർ മർദ്ധിച്ചതായാണു റിപ്പോർട്ട്. സിറ്റിയിൽ നടന്ന ആഘോഷ പരിപാടികൾ കാണാൻ എത്തിയ അഭയാർത്ഥികളെയാണു നവനാസി സംഘം മർദ്ധിച്ചത്.
നാസികളുടെ ആക്രമണത്തെ തുടർന്ന് ആറോളം അഭയാർത്ഥികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരുക്ക് അതീവ ഗുരുതരമാണെന്നാണ് പൊലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഭയന്നാണ് നാടും വീടും ഉപേക്ഷിച്ചത് ജർമനിയിൽ അഭയം തേടിയതെന്നും ഇവിടെയും രക്ഷയില്ലാത്ത വരുകയാണെന്നും ആക്രമണത്തിനു ഇരയായവർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.