Currency

ഡ്രൈവിംഗിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ യു.എ.ഇയ്ക്ക് ആറാം സ്ഥാനം

സ്വന്തം ലേഖകൻSaturday, September 17, 2016 2:23 pm

ഗതാഗത ആപ്ലിക്കേഷനായ 'വേസ്' നടത്തിയ പഠനത്തിൽ നെതർലാൻഡും ഫ്രാൻസുമാണു യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. 65 മില്യൺ വാഹനയുടമകൾക്കിടയിൽ നടത്തിയ സർവ്വേയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അബു ദാബി: ലോകത്ത് ഡ്രൈവിംഗിനു ഏറ്റവും അനുയോജ്യമായ അവസ്ഥയുള്ള രാജ്യങ്ങളിൽ യു എ ഇയ്ക്ക് ആറാം സ്ഥാനം. ഗതാഗത ആപ്ലിക്കേഷനായ ‘വേസ്’ നടത്തിയ പഠനത്തിൽ നെതർലാൻഡും ഫ്രാൻസുമാണു യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്.

185 രാജ്യങ്ങളിലും 235 മെട്രൊകളിലുമായി 65 മില്യൺ വാഹനയുടമകൾക്കിടയിൽ നടത്തിയ സർവ്വേയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

റോഡിന്‍റെ ഗുണമേന്മ, ഡ്രൈവര്‍മാരുടെ സേവനം, ഗതാഗതം, ഇന്ധനവില തുടങ്ങിയവ മാനദണ്ഡമാക്കിയാണു പട്ടിക ഉണ്ടാക്കിയത്. ഫിലിപ്പെയിൻസിലെ സേബുവാണു ഡ്രൈവിംഗിനു ഏറ്റവും മോശം സാഹചര്യമുള്ള നഗരം. എൽ സല്വദോർ ആണു ഡ്രൈവിംഗിനു ഏറ്റവും മോശം സാഹചര്യമുള്ള രാജ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x