Currency

ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയ വെബ്സൈറ്റ്

സ്വന്തം ലേഖകന്‍Saturday, October 20, 2018 1:05 pm

ക്യൂബെക്ക്: ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു. തൊഴില്‍ തേടുന്ന കുടിയേറ്റക്കാരെയും ഇവിടുത്തെ എംപ്ലോയര്‍മാരെയും കൂട്ടിയിണക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വെബ്സൈറ്റ് നിലവില്‍ വന്നത്. മോണ്‍ട്റിയലിന് പുറത്തുള്ള റീജിയണുകളില്‍ വന്‍ തോതില്‍ ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഫ്രഞ്ച് ഭാഷയിലുള്ള പുതിയ വെബ്സൈറ്റ് emploisenregions.ca, എന്നാണ് അറിയപ്പെടുന്നത്. ക്യൂബെക്കിലുള്ള പുതിയ പെര്‍മനന്റ് റെസിഡന്റുമാരെയും ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെയും ക്യൂബെക്ക് പ്രവിശ്യക്ക് ചുറ്റുമുള്ള ഉചിതമായ തൊഴിലുകള്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് വെബ്സൈറ്റ് ചെയ്യുന്നത്.

ഓരോ ഇടങ്ങളിലും ഓരോരുത്തര്‍ക്കും യോജിച്ച തൊഴില്‍ കണ്ടെത്തിക്കൊടുക്കുന്ന വെബ്സൈറ്റിലൂടെ എക്സ്പര്‍ട്ട്എംപ്ലോയ്മെന്റ് അഡൈ്വസര്‍മാരുടെ സേവനവും ലഭിക്കുന്നതാണ്. ഇതിന് പുറമെ ഫുള്‍ റേഞ്ചിലുള്ള ഫ്രീ സപ്പോര്‍ട്ട് സര്‍വീസുകളും വെബ്സൈറ്റിലൂടെ ലഭിക്കുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x