Currency

ഒമാനിലെ സുല്‍ത്താനേറ്റില്‍ ചെമ്പയിര് നിക്ഷേപം കണ്ടെത്തി

സ്വന്തം ലേഖകൻSunday, September 18, 2016 9:22 am

മസ്‌കത്ത്:  ഒമാനിലെ സുല്‍ത്താനേറ്റില്‍ പുതിയ ചെമ്പ് നിക്ഷേപം കണ്ടെത്തി. ലണ്ടന്‍ ആസ്ഥാനമായ ഒസവന്ന റിസോഴ്‌സസ് പര്യവേക്ഷണം നടത്തുന്ന ബ്ലോക്ക് 4, ബ്ലോക് 5 മേഖലകളിലാണ് ചെമ്പ് അയിരിന്റെ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. രണ്ട് മേഖലകളിലായി ആറിടത്താണ് ഖനനം നടത്തിയത്. 

ഇതില്‍ അല്‍ മഹബ് മേഖലയില്‍ ചെമ്പ് അയിരില്‍ 23.47 ശതമാനം ലോഹ സാന്നിധ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അല്‍ ബദായ മേഖലയില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 2.2 ശതമാനം മാത്രമാണ് ലോഹ സാന്നിദ്യം കണ്ടെത്തിയത്. ചെമ്പ്, സ്വര്‍ണം, വെള്ളി അയിരുകളും നിര്‍ണായകമായ തോതില്‍ കണ്ടെത്തിയിട്ടുണ്ട്.

10.7 ദശലക്ഷം മുതല്‍ 29 ദശലക്ഷം വരെ ടണ്‍ ചെമ്പയിര് നിക്ഷേപമുണ്ട്. എണ്ണയിതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പദ്ധതികള്‍ നടപ്പിലാക്കി വരുന്ന ഒമാന് പുതിയ കണ്ടെത്തല്‍ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x