അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം
ലണ്ടൺ: യുകെയിൽ അടുത്ത വർഷം മുതൽ പുതിയ ഡീസല്‍ കാറുകള്‍ക്ക് മേല്‍ വന്‍ നികുതി ഏര്‍പ്പെടുത്തുമെന്നു റിപ്പോർട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഈ തീരുമാനം.
ഓട്ടം ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഡീസല്‍ കാറുകള്‍ക്കുള്ള നികുതികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടെന്ന കാര്യം മിനിസ്റ്റര്‍മാര്‍ ചര്‍ച്ച ചെയ്ത് വരുന്നുവെന്നാണ് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡീസല്‍ കാറുകള്‍ക്കുളള നികുതി ഉയര്‍ത്തുന്നതിലൂടെ ജൂലൈയില്‍ സെറ്റ് ചെയ്തിരിക്കുന്ന ക്ലിയര്‍ എയര്‍ സ്ട്രാറ്റജി നടപ്പിലാക്കുന്നതിനാവശ്യമായ പണം കണ്ടെത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.